അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഓഗസ്റ്റ് 13,14 തിയ്യതികളിൽ മക്കയിൽ

0
890

മക്ക: അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഓഗസ്റ്റ് 13,14 തിയ്യതികളിൽ മക്കയിൽ നടത്താൻ സൽമാൻ രാജാവ് അനുമതി നൽകി. സൗദി ഇസ്ലാമിക് അഫയേഴ്സ്, ദഅവ, ഗൈഡൻസ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.

ലോകത്തെ 85 രാജ്യങ്ങളിൽ നിന്നുള്ള 150 പ്രമുഖ ഇസ്ലാമിക പണ്ഡിതർ, മുഫ്തികൾ, മത നേതാക്കൾ, ചിന്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഏഴ് പാനൽ ചർച്ചകളിലൂടെ ആളുകൾക്കിടയിൽ സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീവ്രവാദവും ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

മുസ്ലിംകൾക്കെതിരെ അനിയന്ത്രിതമായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ മുസ്ലിം ഐക്യത്തിന്റെ അനിവാര്യതയും പരസ്പര സഹവർത്തിത്വവും സഹിഷ്ണുത വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക പണ്ഡിതരും മുഫ്തികളും ചർച്ച ചെയ്യും.