ദുബായ് തുറമുഖത്ത് കുവൈത്ത് എണ്ണക്കപ്പലിനു നേരെ ആക്രമണം, തീപിടിത്തം

കൊച്ചി: ഹോർമുസ് കടലിടുക്ക് കടന്ന് 9,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ കൊച്ചിയിലെത്തി. വിയറ്റ്നാം പതാകയേന്തിയ അപ്പോളോ ഓഷ്യൻ എന്ന കപ്പലാണ് കൊച്ചി തുറമുഖത്തെത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്ന് പാചകവാതകവുമായി ബന്ധപ്പെട്ട് കേരളത്തിന് കൂടുതൽ ആശ്വാസമാകുന്ന നടപടിയാണിത്.

മംഗലാപുരം തീരത്ത് 16,000 മെട്രിക് ടൺ എൽപിജിയുമായി എത്തിയ കപ്പൽ 7,000 മെട്രിക് ടണ്ണോളം അവിടെ ഇറക്കിയ ശേഷം ബാക്കി കൊച്ചിയിലെത്തിക്കുകയായിരുന്നു. കൊച്ചി പുതുവൈപ്പിനിലെ എൽപിജി ടെർമിനലിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വിവിധ പ്ലാന്റുകളിലേക്ക് പാചകവാതകമെത്തുമെന്നാണ് വിവരം. ഇവിടെ നിന്ന് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യും.

നേരത്തെ ഹോർമുസ് കടലിടുക്ക് കടന്ന് 16,000 മെട്രിക് ടൺ എൽപിജിയുമായി വന്ന ശിവാലിക് എന്ന ചരക്കു കപ്പൽ ഇത് ഗുജറാത്തിലാണ് ഇറക്കിയത്. അവിടെ നിന്നാണ് അപ്പോളോ ഓഷ്യൻ എന്ന കപ്പല്‍ ഈ മാസം 26ന് എൽ‍പിജിയുമായി മംഗലാപുരത്ത് എത്തിയത്. പശ്ചിമേഷ്യ പ്രതിസന്ധിക്ക് മുമ്പ് മാസത്തിൽ മൂന്നു തവണ 14,000 മെട്രിക് ടൺ വീതം എൽപിജി കേരളത്തിലെത്തിയിരുന്നു.

ഇറാനെതിരായ ആക്രമണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ് വിമാനങ്ങൾക്ക് സ്പെയിൻ വ്യോമപാത നിരോധിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സൈനിക താവളങ്ങൾ ഉപയോഗിക്കാനോ വ്യോമപാത ഉപയോഗിക്കാനോ അനുമതി നൽകില്ലെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിരോധനം മാർച്ച് ആദ്യവാരം തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്പെയിനിനെതിരെ വ്യാപാര ഉപരോധം ഏർപ്പെടുത്തുമെന്ന് അന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ഞങ്ങളുടെ യുദ്ധമല്ല, ഇറാനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് ബ്രിട്ടൻ ഇറാനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമർ. ഇത് ഞങ്ങളുടെ യുദ്ധമല്ലെന്നും ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ ബ്രിട്ടൻ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിൽ നേരിട്ട് പങ്കാളിയല്ലെങ്കിലും ഇറാനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിനായി അമേരിക്കയ്ക്ക് ബ്രിട്ടിഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.