കരിപ്പൂർ: കരിപ്പൂർ വഴി യാത്ര ചെയ്യുന്നവർക് മാർഗ്ഗ നിർദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്. ആഗസ്റ്റ് 31 വരെ കരിപ്പൂർ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ 4 മണിക്കൂർ മുന്നേ എത്തണമെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രെസ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു നിർദേശം എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്ത് വിട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതുപ്പള്ളി ഉൾപ്പെടെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂടുതൽ മന്ത്രിമാരെത്തുമെന്നും ഇവരുടെയും വിവിധ സന്ദർശകരുടേയും തിരക്ക് കണക്കിലെടുത്ത് സുരക്ഷാ പ്രോട്ടോകോൾ ശക്തമാണെന്നുമാണ് എയർ ഇന്ത്യ അറിയിപ്പിൽ വ്യക്തമാക്കുന്നത്. എന്നാൽ, കോട്ടയത്ത് കിടക്കുന്ന പുതുപ്പള്ളിയും കോഴിക്കോട് കിടക്കുന്ന കരിപ്പൂരും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന ചോദ്യവും യാത്രക്കാർ ഉയർത്തിയിട്ടുണ്ട്. മാത്രമല്ല, തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ന് ആണെന്നതും ശ്രദ്ധേയമാണ്.
എന്തായാലും യാത്രക്കാർ വിമാനക്കമ്പനി അറിയിച്ചപോലെ നേരത്തെ എത്തണം. യാത്രക്കാരുടെ ഹാൻഡ് ബാഗേജ് കർശന പരിശോധനക്ക് വിധേയമാക്കുന്നതിനാൽ ഹാൻഡ് ബാഗേജ് 7 കിലോഗ്രാമിൽ കൂടുതലെടുക്കരുതെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്ത് വിട്ട മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സ് മുന്നറിയിപ്പ് ഒറ്റ നോട്ടത്തിൽ താഴെ 👇
▪️സുരക്ഷ നടപടികൾ കടുക്കുമെന്നതിനാൽ ആഗസ്റ്റ് 31 വരെ എയർപോർട്ടിൽ കടുത്ത തിരക്ക് അനുഭവപ്പെടും
▪️പുറപെടാനുള്ള യാത്രക്കാർ വിമാനയാത്രാ സമയത്തിന്റെ നാല് മണിക്കൂർ മുമ്പ് എത്തിച്ചേരണം
▪️ഹാൻഡ് ബാഗേജ് കർശന പരിശോധനക്ക് വിധേയമാക്കുന്നതിനാൽ 7 കിലോഗ്രാമിൽ കൂടുതലെടുക്കരുതെന്നും മുന്നറിയിപ്പ്
▪️സുഖകരമായ യാത്രാ നടപടികൾക്ക് ഡോക്യുമെന്റുകൾ കൈവശം വെക്കണം

——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




