പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഓഗസ്റ്റ് 5 മുതൽ വന്ന മാറ്റങ്ങൾ അറിയാം

0
5006

ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത് www.passportindia.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇത് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും, അപേക്ഷകർ രേഖകൾ ഡിജിലോക്കർ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖകൾ ഇനി കൊണ്ടുപോകേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾക്ക് ഓരോ വർഷവും നൂറുകണക്കിന് പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സിംഗിനായി ലഭിക്കുന്നുണ്ട്. നേരത്തെ ഓഫീസുകൾ മുഖേനയുള്ള ഡോക്യുമെന്റ് വെരിഫിക്കേഷനിൽ ജനനത്തീയതിയിലും വ്യക്തിഗത വിശദാംശങ്ങളിലുമുൾപ്പെടെ പിശകുകൾ ഉയർന്നുവന്നിരുന്നു.

ഓൺലൈൻ അപേക്ഷാ സമർപ്പിക്കുന്നതിന് ഡിജിലോക്കർ വഴി ആധാർ രേഖകൾ സ്വീകരിക്കുന്നതും മന്ത്രാലയം നീട്ടിയിട്ടുണ്ട്. കൂടാതെ അപേക്ഷകർക്ക് ഇന്ത്യയിലെ താമസക്കാരാണ് എന്നതിനുള്ള തെളിവായി സ്വീകാര്യമായ രേഖകളുടെ ഒരു ലിസ്റ്റും സർക്കാർ നൽകിയിട്ടുണ്ട്. ആധാർ കാർഡ്, നിലവിലെ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബിൽ, ആദായനികുതി രേഖകൾ എന്നിവ ഇന്ത്യയിലെ താമസക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയായി നൽകാവുന്നതാണ്.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ നിർണായകവും ഔദ്യോഗികവുമായ രേഖകൾ സംരക്ഷിക്കാൻ നിങ്ങൾക്ക് ഡിജിലോക്കർ ഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറിൽ നിന്നോ, ddigilocker.gov.in എന്ന ആപ്പ് വഴിയോ നിങ്ങൾക്ക് ഡിജി ലോക്കർ ആക്‌സസ് ചെയ്യാം

എന്താണ് ഡിജി ലോക്കർ? പ്രധാന രേഖകൾ ഡിജിലോക്കറുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെ എന്നറിയാം

സുപ്രധാന രേഖകൾ നഷ്ടപ്പെടുമെന്ന ഭയം ഇനി വേണ്ട. ഇവ ഡിജി ലോക്കറുമായി ലിങ്ക് ചെയ്യാം. എന്താണ് ഡിജി ലോക്കർ? ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ വ്യക്തികളെ അനുവദിക്കുന്ന ഒരു ഓൺലൈൻ ഡോക്യുമെന്റ് സ്റ്റോറേജ് ആൻഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമാണ് ഡിജി ലോക്കർ. വ്യക്തികൾക്ക് അവരുടെ ഡോക്യുമെന്റുകൾ ഓൺലൈനായി ആക്‌സസ് ചെയ്യാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.

ആധാർ കാർഡ്, പാൻ കാർഡ്, മറ്റ് പ്രധാന രേഖകൾ എന്നിവ ഡിജിലോക്കറുമായി ലിങ്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഡിജിലോക്കറുമായി നിങ്ങളുടെ പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ എങ്ങനെ ലിങ്ക് ചെയ്യാം എന്നറിയാം.

ഘട്ടം 1: ഒരു ഡിജിലോക്കർ അക്കൗണ്ട് ഉണ്ടാക്കുക.

ഡിജിലോക്കറിൽ അക്കൗണ്ട് ഉണ്ടാക്കുക എന്നതാണ് ആദ്യപടി. ഡിജിലോക്കർ വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഒരു അക്കൗണ്ട് നിർമ്മിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്യാം. അക്കൗണ്ട് നിർമ്മിക്കാൻ മൊബൈൽ നമ്പർ നൽകുകയും ഒട്ടിപി ഉപയോഗിച്ച് അത് പരിശോധിച്ചുറപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

ഘട്ടം 2: ഡിജിലോക്കർ അക്കൗണ്ട് ലോഗിൻ ചെയ്യുക

അക്കൗണ്ട് നിർമ്മിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ യുസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്ത ശേഷം, ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെത്തും.



ഘട്ടം 3: ആധാർ കാർഡ് ലിങ്ക് ചെയ്യുക

ഡിജിലോക്കറുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ ആധാർ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്‌ക്കുന്ന ഒട്ടിപി ഉപയോഗിച്ച് അത് ഉറപ്പുവരുത്തുക.



ഘട്ടം 4: പാൻ കാർഡ് ലിങ്ക് ചെയ്യുക

ഡിജിലോക്കറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ പാൻ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാൻ നമ്പറും ജനനത്തീയതിയും നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. വിശദാംശങ്ങൾ നൽകി കഴിഞ്ഞാൽ, നിങ്ങളുടെ പാൻ കാർഡ് ലിങ്ക് ചെയ്യാൻ “സേവ്” ക്ലിക്ക് ചെയ്യുക.

ഘട്ടം 5: മറ്റ് പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ ലിങ്ക് ചെയ്യുക

ഡ്രൈവിംഗ് ലൈസൻസുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് ഡോക്യുമെന്റുകൾ എന്നിവ പോലുള്ള മറ്റ് പ്രധാന ഡോക്യുമെന്റുകൾ ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “അപ്‌ലോഡ്” ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് പിഡിഎഫ്, ജെപിജി അല്ലെങ്കിൽ പിഎൻജി ഫോർമാറ്റിൽ രേഖകൾ അപ്‌ലോഡ് ചെയ്യാം. നിങ്ങൾ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, അവ നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിൽ സംരക്ഷിക്കപ്പെടും.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക