മലയാളി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ടു; ആറു വയസുകാരി മരണപ്പെട്ടു

0
1759

സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ വീട്ടിലേക്ക് സഞ്ചരിക്കവെയാണ് അപകടം

മസ്‌കറ്റ്: ഒമാനിൽ മലയാളി കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ട് ഏഴു വയസുകാരി മകൾ മരണപ്പെട്ടു. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളാണ് അൽന ടകിൻ ആണ് മരണപ്പെട്ടത്. ആറു വയസായിരുന്നു. സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അൽന ടകിൻ.

ചൊവ്വാഴ്ച സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ വീട്ടിലേക്ക് സഞ്ചരിക്കവെയാണ് ദാരുണമായ അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽന ടാകിന്റെ മരണം സംഭവിച്ചിരുന്നു.