ജിദ്ദയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രം അടച്ചുപൂട്ടി. ജിദ്ദയിലെ ഷറഫിയ്യയിൽ സ്കൂൾ യൂണിഫോമുകൾ തയ്ച്ചിരുന്ന സ്ഥാപനമാണ് മുനിസിപാലിറ്റി സൂപ്പർവൈസറി ടീമുകളുടെ പരിശോധനയിൽ കണ്ടെത്തി അടച്ച് പൂട്ടിയത്. പ്രവാസി തൊഴിലാളികൾ തയ്യൽ ഫാക്ടറിയായി രൂപപ്പെടുത്തി എടുത്തതായിരുന്നു ഈ സ്ഥാപനമെന്ന് മുനിസിപാലിറ്റി
വ്യക്തമാക്കി.
മുനിസിപാലിറ്റി ചട്ടങ്ങൾ പാലിക്കാതെ തെരുവുകളിലും താമസ മേഖലകളിലും നടത്തിവരുന്ന പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.




