ഉക്രേനിയൻ സമാധാന ചർച്ചകൾക്ക് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും

0
1313

ജിദ്ദ: പാശ്ചാത്യ രാജ്യങ്ങളെയും ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള പ്രമുഖ വികസ്വര രാജ്യങ്ങളെയും ക്ഷണിച്ചുകൊണ്ട് ഓഗസ്റ്റ് 5, 6 തീയതികളിൽ യുക്രേനിയൻ സമാധാന ചർച്ചകൾക്ക് സഊദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്.

ഇന്തോനേഷ്യ, ഈജിപ്ത്, മെക്സിക്കോ, ചിലി, സാംബിയ എന്നിവയുൾപ്പെടെ 30 രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഓഗസ്റ്റ് 5, 6 തീയതികളിൽ ജിദ്ദയിൽ എത്തും.

യുക്രെയ്‌നിന് അനുകൂലമായ സമാധാന വ്യവസ്ഥകൾക്കായി ചർച്ചകൾക്ക് രാജ്യാന്തര പിന്തുണ ലഭിക്കുമെന്ന് യുക്രെയ്‌നും പാശ്ചാത്യ ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുന്നു.

ക്ഷണിക്കപ്പെട്ട രാജ്യങ്ങളിൽ, എത്രപേർ പങ്കെടുക്കുമെന്ന് ഇതുവരെ വ്യക്തമല്ല. മെയ് മാസത്തിൽ ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പങ്കെടുത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നത്.