തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തിരുച്ചിറപ്പള്ളിയിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിൽ അഗ്നിശമന സേനയും ആംബുലൻസുകളും തയാറാണ്.




