ദുബൈ: ദുബൈ എമിറേറ്റ് തീരത്ത്
വിനോദത്തിനായി ജെറ്റ് കാറുകൾ. വിനോദസഞ്ചാരികൾക്കായി ദുബായ് മറീനയിൽ ഏഴ് വാട്ടർ ജെറ്റ് കാറുകൾ പുറത്തിറക്കി.
നഗരത്തിലെ കെട്ടിടങ്ങളുടെ കാഴ്ച ആസ്വദിച്ച് കടലിലൂടെ വാഹനമോടിക്കാം എന്നതാണ് പ്രത്യേകത. ജല വിനോദം നൽകുന്ന വാട്ടർലൈൻ കമ്പനി വിനോദസഞ്ചാരികൾക്കായി മറീനയിൽ ഏഴ് തരം ജെറ്റ് കാറുകൾ പുറത്തിറക്കി. കടൽ ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വാടകയ്ക്ക് ജെറ്റ് കാറുകൾ നൽകുന്നുണ്ട്.




