റിയാദ്: സഊദി ആകാശത്ത് അസാധാരണാമം വിധം 60 മീറ്റർ അകലത്തിൽ രണ്ട് വിമാനങ്ങൾ പറക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയാകുന്നു. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് രണ്ട് വിമാനങ്ങൾ പരസ്പരം അടുത്ത് വരുന്നതും രാജ്യത്തിന്റെ മധ്യഭാഗത്തുള്ള പ്രശസ്തമായ തുവൈഖ് പർവതനിരകളിലൂടെ രണ്ട് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ വീഡിയോ ക്ലിപ്പ് ആണ് സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ “ട്വിറ്ററിൽ” പ്രചരിക്കുന്നത്.
സഊദി എയർ, നാസ് എയർ വിമാനങ്ങളാണ് ഇങ്ങനെ അസാധാരണമാം വിധം അടുത്ത് പറന്നത്. സഊദി എയർലൈൻസിന്റെ ടൈപ്പ് ബി 777-300 വിമാനത്തിൽ ക്യാപ്റ്റൻ മംദൂ ബുഖാരി, ഫ്ലൈനാസ് എയർലൈൻസിന്റെ ടൈപ്പ് എ 320 നിയോ വിമാനത്തിൽ ക്യാപ്റ്റൻ ഫഹദ് അൽ യഹ്യ എന്നിവരായിരുന്നു പൈലറ്റുമാർ.
രണ്ട് വിമാനങ്ങൾക്കിടയിലുള്ള ഉയരം 60 മീറ്റർ മാത്രമാണെന്ന് സഊദി എയർലൈൻസിന്റെ ഔദ്യോഗിക അക്കൗണ്ട് “ട്വിറ്റർ” വഴി സ്ഥിരീകരിച്ചു. സഊദിയ വിശദീകരണം പുറത്ത് വന്നയുടൻ തന്നെ, 60 മീറ്റർ ദൂരം മാത്രം വലിയ അപകടമാണെന്ന് നിരവധി പ്രവർത്തകർ വിമർശനവുമായി രംഗത്തെത്തി. 60 മീറ്റര്‍ എന്നത് ഏറ്റവും അപകടകരമായ അകലമാണെന്നും വിമാനങ്ങള്‍ തമ്മിലുള്ള പ്രവാഹം കാരണം കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിമര്‍ശനം.
നിയമനിർമ്മാണ അതോറിറ്റിയിൽ നിന്ന് അനുമതി നേടിയ ശേഷമല്ലാതെ ഈ കുസൃതികൾ നടക്കുകയില്ലെന്നും വിമാനങ്ങൾ തമ്മിലുള്ള അകലം തീർച്ചയായും 500 അടി എങ്കിലും കവിയണമെന്നും തടസ്സങ്ങളും അടിയന്തിര സാഹചര്യങ്ങളും പഠിച്ചിരിക്കണമെന്നും പൈലറ്റും വ്യോമയാന മേഖലയിലെ ആക്ടിവിസ്റ്റുമായ അബ്ദുല്ല അല്‍ഗാംദി പറഞ്ഞു. അസാധാരണമാം വിധം വിമാനങ്ങൾ അടുത്തടുത്ത് പറക്കുന്ന വീഡിയോ കാണാം 👇