തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. പറന്നുപൊങ്ങിയയുടനെ സാങ്കേതിക പ്രശ്നം പൈലറ്റുമാരുടെ ശ്രദ്ധയിൽ പെടുകയും തിരിച്ചിറക്കാൻ അനുമതി തേടുകയുമായിരുന്നു.
ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനമാണ് തിരിച്ചിറക്കിയത്.
ഉച്ചയ്ക്ക് 1.18 ഓടെയായിരുന്നു വിമാനം തിരുവനന്തപുരത്ത് നിന്ന് പറന്നുയർന്നത്. വിമാനത്തിന്റെ എ.സിയിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്നു ഒരു മണിക്കൂറിന് ശേഷം വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. നാലുമണിയോടെ വിമാനം തിരിച്ചിറക്കി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
ഇവരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.