മസാജ് പാര്‍ലറുകള്‍ വഴി ‘സദാചാരവിരുദ്ധ പ്രവൃത്തികള്‍’; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

0
3212

പൊതുമര്യാദ സംരക്ഷണ വിഭാഗവയുമായി ചേര്‍ന്നായിരുന്നു പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഏഷ്യക്കാരാണ് അറസ്റ്റിലായത്. പണം നല്‍കി സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുകയാണ്. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 39 പ്രവാസികളെ കൂടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ സഹകരണത്തില്‍ നടത്തി വരുന്ന സുരക്ഷാ ക്യാമ്പയിനിലാണ് ഇവര്‍ പിടിയിലായത്. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. താമസ, തൊഴില്‍ നിയമലംഘകരായ 39 പേരെയും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് യാചന നടത്തിയ മൂന്നുപേരെയുമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.