സഊദിയിൽ ഈ പ്രദേശങ്ങളിൽ കടുത്ത ചൂടും പൊടിക്കാറ്റും: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

0
2961

റിയാദ്: സഊദിയുടെ കിഴക്കൻ മേഖലയിലും മധ്യമേഖലയുടെ ചില ഭാഗങ്ങളിലും ഇന്ന് ശക്തിയായ ചൂട് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അതിന്റെ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കി.

മദീന, മക്ക അൽ മുകറമ, ജിസാൻ മേഖലകൾക്കിടയിലെ തീരദേശ റോഡിൽ തിരശ്ചീന ദൃശ്യപരത പരിമിതപ്പെടുത്തി, പൊടിയും ഇളക്കിവിടുന്ന സജീവമായ കാറ്റിന്റെ സ്വാധീനവും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു.

ചെങ്കടലിൽ പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിൽ വടക്ക്, മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 20-40 കിലോമീറ്റർ വേഗതയിലും തെക്ക് ഭാഗത്ത് മണിക്കൂറിൽ 25-50 കിലോമീറ്റർ വേഗതയിലുമായി ഉപരിതല കാറ്റ് അടിച്ചു വീശും. ഇത് വടക്കൻ, മധ്യ ഭാഗങ്ങളിൽ ഒന്ന് മുതൽ രണ്ട് മീറ്റർ വരെയും തെക്ക് ഭാഗത്ത് ഒന്നര മുതൽ രണ്ടര മീറ്റർ വരെയും തിരമാല ഉയരാനും ഇടയാക്കും.

അറേബ്യൻ ഗൾഫിന് മുകളിലൂടെയുള്ള ഉപരിതല കാറ്റിന്റെ ചലനം വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ മണിക്കൂറിൽ 15-35 കി.മീ വേഗതയിലും തിരമാലയുടെ ഉയരം അര മീറ്റർ മുതൽ കാൽ മീറ്റർ വരെ ആയിരിക്കുമെന്നും ദേശായകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.