കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ
നാലു പേരിൽനിന്നായി രണ്ടരകോടിയുടെ സ്വർണം പിടികൂടി. 4,580 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്.
ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസിൽ എത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി റിഷാദി(32)ൽ നിന്ന് 1034 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്‌സൂളുകളും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ഷാമിലി(21)ൽനിന്ന് 850 ഗ്രാം സ്വർണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂളുകളുമാണ് പിടികൂടിയത്.
മലപ്പുറം തവനൂർ സ്വദേശി ചോമയിൽ മുഹമ്മദ് ഷാഫിയി(41)ൽനിന്ന് 1537 ഗ്രാം സ്വർണ മിശ്രിതമടങ്ങിയ അഞ്ചു ക്യാപ്‌സൂളുകളും പിടികൂടി. വ്യാഴാഴ്ച രാവിലെ ദുബൈയിൽനിന്ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശി ഷിഹാബുദ്ദീ(38)നിൽ നിന്നും 1159 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂലുകളും പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച ഒരു യാത്രക്കാരനിൽ നിന്ന് ഒരു കോടിയിലേറെ രൂപയുടെ സ്വർണവും പിടികൂടിയിരുന്നതായി കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.