“നിസ്വാർത്ഥ സേവനങ്ങളുമായി മൂന്ന് പതിറ്റാണ്ടിൽ”; സാർക്ക് ഉന്നത മാർക്ക് വാങ്ങിയ കുട്ടികൾക്ക് സ്നേഹാദരവ് നൽകി

0
794

സിയാംകണ്ടം ഏരിയ റിലീഫ് കമ്മിറ്റി (സാർക്ക് ) “നിസ്വാർത്ഥ സേവനങ്ങളുമായി മൂന്ന് പതിറ്റാണ്ടിൽ” എന്ന നാമത്തിൽ സിയാംകണ്ടം സലഫി മദ്രസ ഹാളിൽ വെച്ച് SSLC PLUS TWO ഫുൾ എ പ്ലസ് മദ്രസ ടോപ് പ്ലസ് ഉന്നതമാർക്ക് വാങ്ങിയ പ്രദേശത്തെ മുപ്പത്തിമൂന്ന് കുട്ടികൾക്ക് അവാർഡ് ദാനവും അനുമോദനവും നൽകി. ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബ്ദുള്ള കോയ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുസമദ് കെപി അധ്യക്ഷത വഹിച്ചു.

സാർക്കിന്റെ സബ് കമ്മറ്റി മുഖ്യ രക്ഷാധികാരി അബ്ദുൽ ഖയ്യൂം ഇരുമ്പുഴി സ്വാഗതമാശംസിച്ചു. പുളിക്കൽ AMMHS പ്രധാനാധ്യാപിക ഷീജ ടീച്ചർ, റിട്ടയർ ഹെഡ് മാസ്റ്റർ അജയൻ മാസ്റ്റർ, റിട്ടയർ ADM പി കോയക്കുട്ടി, മലപ്പുറം ഇസ്‌ലാഹിയ ഇംഗ്ളീഷ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹിമാൻ പാലോത്ത്, സാർക്ക് കേന്ദ്ര കമ്മറ്റി അംഗം ബഷീർ പുളിയന്തടൻ, സാർക്ക് സബ് കമ്മറ്റി മെമ്പർ മൻസൂർ ഇരുമ്പുഴി, വാർഡ്‌ മെമ്പർ അബ്ദുൽ റഷീദ് കെപി, നിസാർ മാസ്റ്റർ പുളിയന്തടൻ, എന്നിവർ ആശംസകൾ അറിയിച്ചു.

ഖിറാഅത്ത് സഹദ് ഇരുമ്പുഴിയും നന്ദി അനീസ് പുളിയന്തടനും നടത്തി. പ്രദേശത്ത്കാരായ സാർക്കിന്റെ പഴയ കാല മെമ്പർമാരും നിലവിലെ മെംബേഷ്സുമായി നൂറിൽ പരം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ മുപ്പത് വർഷമായി ജീവകാരുണ്യ നിസ്വാർത്ഥസേവന പ്രവർത്തനങ്ങൾ സിയാംകണ്ടം പ്രദേശത്ത് നടത്തിവരുന്ന സംഘടനയാണ് സാർക്ക്. 1992 ൽ റിയാദിൽ സിയാംകണ്ടത്തുകരായ ഒരു കൂട്ടം പ്രവാസികൾ പ്രദേശത്തിന്റെ ഉന്നമനത്തിനായി രൂപീകരിച്ചതാണ് സാർക്ക്