ദമാം: കോഴിക്കോട് സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41 ) ദമാമിൽ മരിച്ചത്. 12 ദിവസങ്ങൾക്കു മുൻപാണ് ഹൗസ് ഡ്രൈവറായി പുതിയ വിസയിൽ ദമ്മാമിലെത്തിയത്.
മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കത്തതിനെ തുടർന്ന് ഭാര്യ സ്പോൺസറെ ബന്ധപ്പെടുകയും തുടർന്ന് റൂം തുറന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണം.
മൃതദേഹം ദമാമിൽ മറവ് ചെയ്യും.
ഭാര്യ സഈദ, മക്കൾ ഹാദിൽ മുബാറക്, ഷാമിൽ മുബാറക്, സി യാജബിൻ.




