മകളുടെ വിവാഹശേഷം അടുത്തിടെ മടങ്ങിയെത്തിയ മലയാളിയെ സഊദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
2368

ജിദ്ദ: സഊദിയിലെ ജിദ്ദയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് എടവണ്ണപ്പാറ സ്വദേശി വട്ടപ്പാറ മൂലയിൽ താമസിക്കുന്ന നന്മണ്ടപ്പുറായ മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. 45 വയസായിരുന്നു. ജിദ്ദ ഹരാസാത്തിലെ താമസ സ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ ഉറക്കമുണർന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അൽപ സമയത്തിന് ശേഷം റൂമിലെത്തിയ സുഹൃത്തുക്കൾ മുസ്തഫയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

മകളുടെ വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം പുതിയ വിസയിൽ ജിദ്ദയിൽ ജോലിക്കെത്തിയത്. ഒരു കുടിവെള്ള കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മരണവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.