സഊദിയിൽ നാളെ മുഹറം ഒന്ന്

0
2460

ജിദ്ദ: സഊദിയിൽ നാളെ മുഹറം ഒന്ന്. ഹിജ്‌റി 1445ലെ ആദ്യ ദിവസമായ മുഹറം 1 നാളെ ബുധനാഴ്ച (19-ജൂലൈ-2023) ആയിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

മാസപ്പിറവി കമ്മിറ്റികളിൽ നിന്ന് ചന്ദ്രോദയം സംബന്ധിച്ച് ലഭിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി വിജ്ഞാപനം പുറപ്പെടുവിച്ചത്. തിങ്കളാഴ്ചയാണ് ചന്ദ്രനെ കണ്ടതായി ഒരു വിവരവും ലഭിച്ചിട്ടില്ല. അതിനാൽ, ഇന്ന്, ചൊവ്വാഴ്ച, ദുൽഹജ്ജിന്റെ 30 പൂർത്തിയാകുമെന്നും നാളെ (ബുധൻ) മുഹറം 1 ആയി കണക്കാക്കുമെന്നും സുപ്രീം കോടതി വിശദീകരിച്ചു.

മറ്റ് ഗൾഫ് രാജ്യങ്ങളിലും നാളെ മുഹറം ഒന്നാകാനാണ് സാധ്യത. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.