ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അവലോകന റിപ്പോർട്ട് പ്രകാരം സഊദിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധനയെന്ന് കണ്ടെത്തി. മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ 2.7 ആയി പണപ്പെരുപ്പം കുറഞ്ഞതോടെയാണിത്. മുൻ മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ അവസാനിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.7 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ ജീവിതച്ചെലവ് സൂചികയെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. ഹൗസിംഗ്, വെള്ളം, വൈദ്യുതി, പാചകവാതകം, വാഹന ഇന്ധനം, ഭക്ഷ്യ വസ്തുക്കൾ, വിദ്യഭ്യാസം, റസ്റ്റോറന്റ് ഹോട്ടലുകൾ എന്നിവയുടെ ഉപഭോഗത്തിലും വിലയിലും വർധനവ് രേഖപ്പെടുത്തി.
കെട്ടിട വാടകയിനത്തിലാണ് ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയത്. പത്ത് മുതൽ 22 ശതമാനം വരെ ഈ മേഖലയിൽ വർധനവ് അനുഭവപ്പെട്ടു. റെഡിമെയ്ഡ് ആന്റ് ഗാർമെന്റ്സ് ഫൂട്ട് വേർ, ഫർണിച്ചർ വീട്ട് ഉപകരണങ്ങൾ എന്നിവയുടെ ഉപഭോഗത്തിലും വിലയിലും ഇക്കാലയളവിൽ ഇടിവ് രേഖപ്പെടുത്തിയതായും ഗസ്റ്റാറ്റ് റിപ്പോർട്ട് പറയുന്നു.




