ഹജ്ജ് നിർവഹിച്ച് മടങ്ങിവരവേ താമരശ്ശേരി സ്വദേശി വിമാനത്താവളത്തിൽ മരിച്ചു

0
1519

കോഴിക്കോട്: ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിവരവേ താമരശ്ശേരി സ്വദേശി  മരിച്ചു. കാരാടി പീടികതൊടുക മൊയ്തീൻ ഹാജി (76) ആണ് മരിച്ചത്. ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരവേ കരിപ്പൂർ എയർപോർട്ടിൽ വച്ചാണ് മരണം. ഖബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദിൽ. 

മക്കൾ: അസീസ് പി ടി, മൈമൂന, റഷീദ് ഖത്തർ, റസീന, സാലി പി ടി, മരുമക്കൾ : സലാം അടിവാരം, ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ.