റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നിരവധി പേർക്ക് പരിക്ക്. മലയാളികൾ സഞ്ചരിച്ച കാർ അൽഹായിർ റോഡിലാണ് അപകടത്തിൽപ്പെട്ടത്. ഉംറ കഴിഞ്ഞു മടങ്ങി വരുന്ന വഴിക്ക് ബനു തമീം പോകേണ്ട മലയാളികൾക്കാണ് അപകടം ഉണ്ടായത്.
റിയാദിൽ വെച്ച് ബസിൽ നിന്ന് ഇറങ്ങി ബനു തമീം പോകാൻ മറ്റൊരു വാഹനത്തിൽ പോകവേ ആ വാഹനം അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ശുമൈസി ഹോസ്പിറ്റലിലും അൽ ഈമാൻ ഹോസ്പിറ്റലിലും അസീസിയ അലി ഇബ്ൻ അലി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്ക് പറ്റിയവരിൽ കുട്ടികളും ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. നടപടികൾക്ക് സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.