പ്രധാനമന്ത്രി മോദിക്ക് അബുദാബിയിൽ വൻ സ്വീകരണം – വീഡിയോ

0
2102

ഇന്ത്യ യുഎഇ വ്യാപാരം ഇനി രൂപയിലും ദിർഹത്തിലും

അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് (ശനി) രാവിലെ യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയിൽ ഊഷ്മള വരവേൽപ്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി
ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണയായി. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പരം സഹകരണം ശക്തിപ്പെടുത്താനുള്ള വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മോദി എല്ലാ പിന്തുണയും അറിയിച്ചു.

ഫ്രാൻസിൽ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലെത്തിയത്. ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്. തുടർന്ന് ഖസർ അൽ വതനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് മോദിയെ സ്വീകരിച്ചു. അദ്ദേഹത്തെ അബുദാബിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്. തുടർന്ന് ഖസർ അൽ വതനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് മോദിയെ സ്വീകരിച്ചു. അദ്ദേഹത്തെ അബുദാബിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ ഗൾഫ് രാജ്യത്തേയ്ക്കുള്ള അഞ്ചാമത്തെ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിന് സന്ദർശനം അടിവരയിടുന്നു. 2022 ജൂൺ, 2019 ഓഗസ്റ്റ്, 2018 ഫെബ്രുവരി, 2015 ഓഗസ്റ്റ് മാസങ്ങളിൽ അദ്ദേഹം യുഎഇ സന്ദർശിച്ചിട്ടുണ്ട്. 2022 ൽ യുഎഇയിലെത്തിയ മോദി നിലവിലെ പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ടു യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം അറിയിച്ചു.

നേതാക്കൾ തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിപരമായ ബന്ധവും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ പ്രതിബദ്ധതയും ഇൗ സന്ദർശനങ്ങളിൽ പ്രകടമായിരുന്നു.
ഇന്ത്യയും യുഎഇയും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

കഴിഞ്ഞ ഒരു വർഷമായി, യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ, എണ്ണയുടെയും എണ്ണ ഇതര ഉൽപന്നങ്ങളുടെയും കാര്യത്തിൽ കരാർ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2021-2022 സാമ്പത്തിക വർഷത്തിലെ 72.9 ബില്യൻ ഡോളറിൽ നിന്ന് 2022-2023 സാമ്പത്തിക വർഷത്തിൽ 84.5 ബില്യൺ ഡോളറായി ഉയർന്ന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ചരിത്രപരമായ ഏറ്റവും ഉയർന്ന നിലയിലെത്തി.

സാമ്പത്തിക സഹകരണത്തിന് പുറമേ, ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ ഇടപെടലും സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. സൈനിക വിദ്യാഭ്യാസ വിനിമയങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന തലങ്ങളിലെ പതിവ് കൈമാറ്റങ്ങൾ ഉഭയകക്ഷി പ്രതിരോധ സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തി. ഇരു രാജ്യങ്ങളും പതിവായി സംയുക്ത നാവിക അഭ്യാസങ്ങളും മറ്റും നടത്തി അവരവരുടെ സായുധ സേനകൾക്കിടയിൽ പരസ്പര വിശ്വാസവും സൗഹൃദവും വളർത്തിയെടുത്തു.

വീഡിയോകൾ കാണാം 👇