കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ, പ്രതിരോധ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് കുവൈത്ത്ഫയർഫോഴ്സ് ജനറൽ വിഭാഗം. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത 50 സ്ഥാപനങ്ങള്‍ അഗ്നിശമന സേന പൂട്ടിച്ചു.
ഉടമകൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകുകയും നിയമലംഘനങ്ങൾ പരിഹരിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു. എന്നാല്‍ ഇവ പരിഹരിക്കാതെ വന്നതോടെയാണ് നടപടിയിലേക്ക് കടന്നത്.




