വീടുകളില്‍ അതിക്രമിച്ച് കയറി ഉടമകളെ ഭീഷണിപ്പെടുത്തി കവര്‍ച്ച

0
1229

മസ്‌കറ്റ്: പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വീടുകളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന രണ്ടുപേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.

തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതികളെ പിടികൂടിയത്. വീടുകളില്‍ അതിക്രമിച്ച് കയറുന്ന ഇവര്‍ വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.