കെപിസിസി സെക്രട്ടറി കെ പി മജീദിന് സ്വീകരണം നൽകി

0
622

ജിദ്ദ: ഹജ്ജ് കർമ്മത്തിനെത്തിയ കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദിന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ടിംഗ് പ്രസിഡണ്ട് ജലീഷ് കാളികാവിന്റെ അധ്യക്ഷതയിൽ ഷറഫിയയിൽ വച്ച് നടന്ന ചടങ്ങ് ഹുസൈൻ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആസാദ് പോരൂർ, ഉമ്മർ മങ്കട എന്നിവർ ഹാരാർപ്പണം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോൺഗ്രസ് ഭരണത്തിൽ ഇല്ലാത്ത ഇന്ത്യയിൽ ഇന്ന് സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഒന്നിൽ പോലും ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഒരു വിധത്തിലുമുള്ള ചർച്ചക്ക് പോലും തയ്യാറാകുന്നില്ല എന്നത് ഏറെ ആശങ്കജനകമാണെന്നും ജനങ്ങളെ തമ്മിലടിപ്പിക്കാനും മതപരമായും ജാതീയപരമായും വർഗീയ പരമായും വേർതിരിവുകൾ ഉണ്ടാക്കി, ജനാധിപത്യ വിരുദ്ധ നിലപാടുകളെയും ജനദ്രോഹ നടപടികളെയും മറച്ചുപിടിക്കുവാനാണ് ബിജെപി സർക്കാറിന്റെ ശ്രമമെന്നും കെ പി എ മജീദ് പറഞ്ഞു.

ഈ കെണിയിൽ ഇന്ത്യയിലെ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും അകപ്പെട്ടു പോകുന്നത് വലിയ ആശങ്കയുളവാക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏക സിവിൽ കോഡ് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ഏക സിവിൽ കോഡ് രാജ്യത്തിന്റെ ബഹുസ്വരതയും അഖണ്ഡതയും തകർക്കുന്നതാണ്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം ഇല്ലാത്ത ബിജെപി സർക്കാരിന്റെ അവസാനത്തെ കുറുക്ക് വഴിയാണ് ഏക സിവിൽ കോഡ്. ഇതിനെതിരെ കോൺഗ്രസ് പാർട്ടി ശക്തമായ പ്രതിരോധം തീർക്കുമെന്നും ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് കേരളത്തിലെ പിണറായി സർക്കാർ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എതിർക്കുന്നവരെയും വിമർശിക്കുന്നവരെയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുന്ന ഫാസിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നത്. സർക്കാറിന്റെ അഴിമതിയും ധൂർത്തും കേരളത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിൽ എത്തിച്ചിരിക്കുന്നു. പാർട്ടിക്കാർ ചെയ്തുകൂട്ടുന്ന അനധികൃത പ്രവർത്തനങ്ങളെയും അഴിമതികളെയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് സംരക്ഷിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.പി.എസ്.ടി.എ കൊണ്ടോട്ടി ഉപജില്ല പ്രസിഡണ്ട് അബൂബക്കർ ഹാജിക്കും ചടങ്ങിൽ സ്വീകരണം നൽകി. ഒഐസിസി ജിദ്ദ റീജിയണൽ കമ്മിറ്റി സെക്രട്ടറി മുജീബ് തൃത്താല, ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അസ്ഹാബ് വർക്കല, കണ്ണൂർ ജില്ല പ്രസിഡണ്ട് റഫീഖ് മൂസ,
നാസർ കോഴിത്തൊടി, മലപ്പുറം ജില്ലാ മുൻ പ്രസിഡന്റ് സിഎം അഹമ്മദ് ആക്കോട്, മുസ്തഫ പെരുവള്ളൂർ കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഇസ്മയിൽ കൂരിപ്പൊയിൽ, ബാവ പേങ്ങാടൻ, ഹംസ ചേരൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അലവി ഹാജി കാരിമുക്ക് സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. സമീർ കാളികാവ്, അലിബാപ്പു, ഫിറോസ് ചെറുകോട് എംടി ഗഫൂർ ഗഫൂർ കാളികാവ് ഷിഹാബ് വേങ്ങര തൽഹത്ത് അറവക്കരഎന്നിവർ നേതൃത്വം നൽകി.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക