ദമാം: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ഉണ്ടായ ദാരുണ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോട് എന്ന സ്ഥലത്ത് ഇപ്പോൾ താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് തീപിടുത്തത്തിൽ മരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അല്‍ അഹ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ പത്തു പേരാണ് വെന്തു മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് അതി ദാരുണ തീപിടുത്തമുണ്ടായത്. ബാക്കിയുള്ള ഒമ്പത് പേരും ബംഗ്ലാദേശ് സ്വദേശികൾ ആണെന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം.
സഊദി പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ടോടെയാണ് ധാരുണമായ അപകടം നടന്നത്. ഹുഫൂഫ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ വര്‍ക്ഷോപ്പിന് മുകളില്‍ താമസിച്ചിരുന്നവരാണ് തീപിടുത്തത്തിൽ പെട്ടത്. വർക്ക്ഷോപ്പ് ജീവനക്കാരായ ഇവർ വെള്ളിയാഴ്ച അവധിയായതിനാല്‍ പുലര്‍ച്ച വരെ ജോലി ചെയ്തിരുന്നു.
തുടർന്ന് ഇവിടെയെത്തി ഉറങ്ങവേയാണ് തീ വിഴുങ്ങിയത്. തീ വിഴുങ്ങിയ വർക്ക്ഷോപ്പും പരിസരവും തീഗോളത്തിൽ പൂർണ്ണമായും മുങ്ങിയിരുന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പത്തോളം അഗ്നിശമനാ വിഭാഗമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തുടർന്നാണ് മുകളിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് മൃതദേഹങ്ങൾ മാറ്റിയത്.
മരിച്ചവരില്‍ തിരിച്ചറിഞ്ഞ എട്ട് പേരിൽ അഞ്ചു പേര് ഇന്ത്യക്കാർ ആണെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം. എന്നാൽ, പത്ത് പേരിൽ ഒമ്പത് പേരും ബംഗ്ലാദേശ് പൗരന്മാർ ആണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വാരാന്ത്യ അവധിയായതിനാല്‍ കൂടുതല്‍ വിവരങ്ങൾ ഞായറാഴ്ചയോടെ മാത്രമേ ലഭ്യമാകുകയുള്ളൂ. മൃതദേഹങ്ങള്‍ അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




