ദമാം: സഊദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ക്കഷോപ്പില്‍ തീപിടുത്തം. അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപകടത്തില്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പത്ത് പേര്‍ മരിച്ചതായി സംഭവ സ്ഥലത്തുള്ളവര്‍ പറയുന്നു. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്. ഇനിയുള്ള 2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇന്ന് ഉച്ചക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത്. സോഫ നിർമ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിന്റെ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നവോദയ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ അൽഹസ്സ നവോദയ പ്രവർത്തകർ തുടർ നടപടികൾ പൂർത്തീകരിക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ഉടൻ…….
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




