ദുബൈ: വിദേശങ്ങളിൽ നിന്ന് മരണപ്പെട്ടാൽ നാട്ടിലേക്ക് മൃതദേഹം കൊണ്ട് പോകുന്നത് എംബാമിംഗ് ചെയ്താണെന്ന് എല്ലാവർക്കും അറിയാം. മൃതദേഹം കൂടുതൽ കാലം കേടുപാടുകൾ വരാതെ സൂക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ എംബാം ചെയ്യുന്നത് എന്നതും എല്ലാവർക്കും അറിയാം. എന്നാൽ, എങ്ങനെയാണോ ഇത് ചെയ്യുന്നത് എന്നതിൽ പലർക്കും വ്യക്തമായ അറിവ് ഇല്ല. പലരും വ്യാജ പ്രചരണങ്ങൾ വരെ അടിച്ചിറക്കുകയാണ് സോഷ്യൽ മീഡിയകളിൽ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ അവസരത്തിലാണ് യു എ ഇ യിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ആയിരക്കണക്കിന് മയ്യത്തുകൾ കൈകാര്യം ചെയ്ത് നാട്ടിലേക്ക് എത്തിക്കാൻ മുന്നിൽ നിൽക്കുന്ന മൃതദേഹങ്ങളുടെ കൂട്ടുകാരൻ എന്ന പേരിൽ വരെ അറിയപ്പെടുന്ന അഷ്‌റഫ് താമരശ്ശേരി മുന്നോട്ട് വന്നത്. തീർത്തും അടിസ്ഥാന രഹിതമായ, നാട്ടിലെ ബന്ധുക്കൾക്ക് വിഷമം ഉണ്ടാകുന്ന തരത്തിലുള്ള പ്രചരണമാണ് ഇത് സംബന്ധമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതേ തുടർന്നാണ് എംബാം ചെയ്യുന്നത് എങ്ങനെ ആണെന്ന വിശദീകരണവുമായി അഷ്‌റഫ് താമരശ്ശേരി രംഗത്തെത്തിയത്.
ദുബൈയിൽ എംബാം മേഖലയിൽ പ്രവർത്തിക്കുന്ന ഉത്തരേന്ത്യകാരനെ അടുത്ത് നിർത്തിയാണ് അഷ്‌റഫ് ഇക്കാര്യം വിശദീകരിക്കുന്നത്. 40 വർഷത്തോളം എംബാം മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ലക്ഷത്തിലധികം മൃതദേഹങ്ങൾ നാട്ടിലേക്ക് എംബാം ചെയ്ത് അയക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വീഡിയോ ഉൾപ്പെടെ പോസ്റ്റ് ചെയ്താണ് അഷ്‌റഫ് താമരശ്ശേരി എംബാം ചെയ്യുന്നത് എങ്ങനെ ആണെന്ന് വിവരിക്കുന്നത്. അഷ്‌റഫ് താമരശ്ശേരിയുടെ ഫെസ്ബുക്ക് പോസ്റ്റും വീഡിയോയും കാണാം 👇.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൃതദേഹം എംബാമിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി ഒരുപാട് അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. പലരും പലതും പറഞ്ഞു പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ചിലർ പറയുന്നത് മൃത ദേഹത്തിലെ രക്തം മുഴുവൻ വലിച്ചെടുത്ത് പകരം ആൽക്കഹോൾ കയറ്റുകയാണ് തുടങ്ങി നിരവധി പരാതികളാണ് സമൂഹത്തിലെ വിവിധ കോണുകളിൽ നിന്ന് നിരന്തരം പ്രചരിച്ച് കൊണ്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ ഇതിന്റെ യാഥാർഥ്യം എന്തെന്ന് ലോകത്തോട് പറയണമെന്ന് കുറേയായി വിചാരിക്കുന്നു. ഇപ്പോഴാണ് അതിനുള്ള സമയം ഒത്ത് വന്നത്. ഈ മേഖലയിൽ ഏറ്റവും പരിചയ സമ്പന്നരായ വ്യക്തിയിൽ നിന്ന് തന്നെ നമുക്ക് അത് കേൾക്കാം…. (വീഡിയോ താഴെ👇)
Ashraf Thamarasery
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൃതദേഹം എംബാമിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി ഒരുപാട് അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. പലരും പലതും പറഞ്ഞു…
Posted by Ashraf Thamarasery on Tuesday, July 4, 2023




