സഊദിയിൽ ഇടിമിന്നലേറ്റ് അഞ്ചു മരണം

0
3948

ജിസാന്‍: ജിസാനിന്റെ വിവിധ ഭാഗങ്ങളിലായി ഇടിമിന്നലേറ്റ് അഞ്ചു മരണം. ഞായറാഴ്ച പെയ്ത ശക്തമായ മഴക്കിടയിലാണ് ഇടിയും മിന്നലും ആളുകളുടെ ജീവനെടുത്തത്.

തിയറ്ററില്‍ മൂന്നു യുവാക്കളാണ് ഒറ്റയടിക്ക് മിന്നലേറ്റ് മരിച്ചത്. അല്‍ തവ്വാലില്‍ ഒരു കുട്ടിയും മിന്നലേറ്റ് മരിച്ചു. ദമാദ് ഗവര്‍ണറേറ്റില്‍ ഒരു യുവാവും മരിച്ചു.