ജുബൈൽ: പ്രവാസികളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി വോയിസ് ഓഫ് ജുബൈൽ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രോഗ്രാമിന്റെ ഭാഗമായി ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന സന്ധ്യ സംഘടിപ്പിച്ചു.
കൂടാതെ, നൃത്തവും ഉപകരണ സംഗീതവും ക്രാഫ്റ്റ് നിർമാണ വിവരണവും ഉൾപ്പെടെയുള്ള വൈവിധ്യമായ പരിപാടികളും നടത്തി. വൈകുന്നേരം നാലു മണിമുതൽ രാത്രി ഒമ്പത് മണിവരെ ജുബൈലിൽ നടന്ന പ്രോഗ്രാമിൽ ഫാത്തിമ അഫ്സൽ പ്രോഗ്രാം അവതാരികയായിരുന്നു. പ്രോഗ്രാം അഡ്മിൻ മാരായ റോബിൻസൺ നാടാർ സ്വാഗതവും സരിത റോബിൻസൺ നാടാർ നന്ദിയും പറഞ്ഞു.