മസ്‌കത്ത്: വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. സലാല റോഡില്‍ ഹൈമ – തുംറൈത്ത് റോഡില്‍ തുംറൈത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മക്ഷനിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ അപകടമുണ്ടായത്.
യാത്രക്കാര്‍ പൊള്ളലേറ്റ് മരണപ്പെട്ടതായാണ് വ്യക്തമാകുന്നത്.
വാഹനവും പൂര്‍ണമായും കത്തിയ നിലയില്‍ ആയിരുന്നു. മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് പുറപ്പെട്ട മുംബൈ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മ്യതദേഹങ്ങളിലൊന്ന് ഒരു സ്ത്രീയുടേതാണ്. മ്യതദേഹങ്ങള്‍ തുംറൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.