ഹാജിമാർ മുസ്ദലിഫയിൽ; ജംറയിൽ കല്ലെറിയൽ നാളെ

0
775

മുസ്ദലിഫ: ഹാജിമാർ മുസ്ദലിഫയിൽ. ഇന്ന് രാത്രി മുസ്ദലിഫയിൽ തങ്ങുന്ന തീർഥാടകർ നാളെ രാവിലെ മുതൽ മിനയിലേക്ക് നീങ്ങി തുടങ്ങും. മിനയിൽ പിശാചിന്റെ പ്രതീകമായ ജംറയിൽ കല്ലെറിയലാണ് മിനായിലെ ഹാജിമാരുടെ പ്രധാന ചടങ്ങ്. ശേഷം മക്കയിൽ മസ്ജിദുൽ ഹറമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅയും നിർവഹിക്കും. മുടിയെടുത്ത് ഇഹ്റാം വസ്ത്രത്തിൽ നിന്ന് മുക്തരാകുന്ന ഹാജിമാർ പിന്നീടുള്ള ദിവസങ്ങളിൽ സാധാരണ വസ്ത്രത്തിലായിരിക്കും.

തുടർന്ന് വീണ്ടും മിനായിലെത്തുന്ന ഹാജിമാർ തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും മിനായിലാണ് കഴിച്ച് കൂട്ടുക. ഈ ദിവസങ്ങളിലെല്ലാം ജംറകളിൽ കല്ലെറിയും.

നാളെ (ബുധനാഴ്ച) ഹാജിമാർക്ക് ഏറ്റവും തിരക്ക് പിടിച്ച ദിവസമാണ്. മിനയിൽ ഏറ്റവും തിരക്ക്അനുഭവപ്പെടുന്നതും
നാളെയായിരിക്കും. അതിനാൽ തന്നെ ശക്തമായ മുന്നൊരുക്കങ്ങൾ മിനയിൽ പൂർത്തിയാക്കിയിട്ടുണ്ട്. നാളെ മുതൽ കൂടുതൽ മലയാളി വളണ്ടിയർമാരും ഹാജിമാർക്ക് സേവനം നൽകുന്നതിനായി മിനയിലെത്തും.