വിമാനമിറങ്ങിയ സഊദി പ്രവാസിയിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടി

0
3237

സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന 53 കാരനെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറത്ത് വച്ച് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരെന്ന നിലയിലാണ് രണ്ടുപേരും പരിചയപ്പെടുത്തിയത്

ന്യൂഡൽഹി: കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയ രണ്ടുപേർ പ്രവാസിയെ കൊള്ളയടിച്ചു. രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ മുഹമ്മദ് സുലൈമാനാണ് കവർച്ചക്കിരയായത്. കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തി രണ്ടുപേര്‍ തന്നെ വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി 19,000 റിയാലും രണ്ടായിരം രൂപയും മൊബൈല്‍ഫോണും തട്ടിയെടുത്തെന്നാണ് സുലൈമാൻ നൽകിയ പരാതി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന 53 കാരനെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറത്ത് വച്ച് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥരെന്ന നിലയിലാണ് രണ്ടുപേരും പരിചയപ്പെടുത്തിയത്. ഇവര്‍ പ്രവാസിയെ പാര്‍ക്കിങ് സ്ഥലത്തേക്കും കൊണ്ടുപോയി. പാസ്‌പോര്‍ട്ടും മറ്റുരേഖകളും ചോദിച്ചുവാങ്ങി. പാർക്കിംഗ് ഏരിയയിലേക്കുള്ള വഴിയില്‍ വെച്ച് സംഘം ഇയാളിൽ നിന്ന് പാസ്‌പോര്‍ട്ടും സാധനങ്ങളും തട്ടിപ്പറിക്കുകയായിരുന്നു. 4.15 ലക്ഷം രൂപ മൂല്യം വരുന്ന 19,000 സഊദി റിയാലും മൊബൈൽ ഫോണും 2,000 രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്.

ഇതിന്ശേഷം സുലൈമാനെ കാറില്‍ കയറ്റി മഹിപാല്‍പുര്‍ ഭാഗത്തേക്കും കൊണ്ടുപോയി. വാഹനം വിജനമായ സ്ഥലത്ത് എത്തിയതോടെ സുലൈമാന്റെ മൊബൈല്‍ഫോണും കൈയിലുണ്ടായിരുന്ന വിദേശകറന്‍സിയും പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. ശേഷം തന്നെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക