മിന: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിന് വേണ്ടി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ചൊവ്വാഴ്ച മിനയിൽ എത്തി ഹജ്ജ് തീർഥാടകർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തി.
ലോകമെമ്പാടുമുള്ള ഏകദേശം 1.8 ദശലക്ഷം മുസ്‌ലിംങ്ങൾ ഏറ്റവും വലിയ വാർഷിക ആഗോള സമ്മേളനമായ ഹജ്ജിൽ പങ്കെടുക്കുകയാണിപ്പോൾ.
ചൊവ്വാഴ്ച തീർഥാടകർ അറഫാത്തിൽ ചെലവഴിച്ചു. സൂര്യാസ്തമയത്തിന് ശേഷം അവർ മുസ്ദലിഫയിലേക്ക് പോയി.
നാളെയാണ് ബലിപെരുന്നാൾ