5400 കിലോമീറ്റർ നടന്ന് നടന്ന് അർഷദും എത്തി വിശുദ്ധ ഹജ്ജിന്

0
4152

മക്ക: പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്ന് കാൽനടയായി വിശുദ്ധ ഹജ്ജിനെത്തിയതിന്റെ സന്തോഷത്തിലാണ് പാകിസ്ഥാൻ സ്വദേശി ഉസ്മാൻ അർഷാദ്. ആറ് മാസവും 13 ദിവസവും കൊണ്ടാണ് 5,400 കിലോമീറ്റർ താണ്ടി അർഷാദ് വ്യത്യസ്തമായ യാത്ര നടത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൂടുള്ള കാലാവസ്ഥയിൽ നിന്ന് ബലൂചിസ്ഥാനിലെ നല്ല കാലാവസ്ഥയിലേക്കും പിന്നീട് ഇറാനിലെ കൊടും തണുപ്പ് കാലാവസ്ഥയിലേക്കും മാറിയത് തന്റെ നിറം തന്നെ മാറാൻ കാരണമായതായി അർഷദ് പറയുന്നു.

യാത്രയിൽ ചില പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നും ഇറാനിലും യു എ ഇയിലും ഇടക്ക് യാത്ര നിർത്തി വെക്കേണ്ടി വന്നിരുന്നുവെന്നും അർഷദ് പറഞ്ഞു.

തന്റെ ചില സുഹൃത്തുക്കളിൽ നിന്ന് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നെന്നും എന്നാൽ അവ തന്റെ ലക്ഷ്യ പൂർത്തീകരണത്തിനു തടസ്സമായില്ലെന്നും അർഷദ് വ്യക്തമാക്കി. സഊദിയിൽ അർഷദിനു വലിയ സ്വീകരണവും പരിഗണനയുമാണ് ലഭിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക