മനുഷ്യന്റെ മൂത്രത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും ശുദ്ധ ജലം; പുതിയ കണ്ടുപിടുത്തവുമായി നാസ

0
1392

ബഹിരാകാശ സഞ്ചാരികള്‍ക്ക് ഏറെ നാള്‍ കഴിയാനുള്ള ഭക്ഷണം ഒരുക്കുക എന്നതാണ് ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങളില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അതില്‍ പ്രധാനമാണ് വെള്ളം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍, നിലവില്‍ കൊണ്ടുപോവുന്ന വെള്ളം പുനരുപയോഗിക്കാനുള്ള സംവിധാനങ്ങളുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ സംവിധാനങ്ങളുപയോഗിച്ച് മനുഷ്യന്റെ മൂത്രത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും കാബിനിലെ വായുവില്‍ നിന്നുമുള്ള 98 ശതമാനത്തോളം വെള്ളവും തിരിച്ചെടുക്കുന്നതില്‍ വിജയം കണ്ടെത്തിയിരിക്കുകയാണ് നാസ.

ബഹിരാകാശ നിലയത്തിലെ ഓരോ സഞ്ചാരിക്കും കുടിക്കുന്നതിനും, ഭക്ഷണം പാകം ചെയ്യുന്നതിനും, ശുചിത്വം പാലിക്കുന്നതിനുമെല്ലാമായി പ്രതിദിനം മൂന്ന് ലിറ്ററിലേറെ വെള്ളം ആവശ്യമായി വരും. ഓരോ സഞ്ചാരിയും ബഹിരാകാശ നിലയത്തിലേക്ക് പോവുമ്പോള്‍ വെള്ളം ഒപ്പം കൊണ്ടുപോവാറുണ്ട്.

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക