തോക്കുചൂണ്ടി ഭീഷണി; പട്ടാപ്പകൽ കാര്‍ യാത്രികരില്‍നിന്ന് 2 ലക്ഷം കവര്‍ന്നു

0
1641

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. രണ്ടുലക്ഷത്തോളം രൂപയുമായി കാറില്‍ പോവുകയായിരുന്ന ഡെലിവറി ഏജന്റിനേയും സഹപ്രവര്‍ത്തകനേയും തടഞ്ഞുനിര്‍ത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പ്രഗതി മൈതാനം തുരങ്കത്തിനുള്ളില്‍ കവര്‍ച്ച നടത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചെങ്കോട്ടയില്‍നിന്ന് സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച ഇരുവരേയും ഗുഡ്ഗാവിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുനിര്‍ത്തിയായിരുന്നു കവര്‍ച്ച. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം.

ഒരു ബാഗ് നിറയെ കാശുമായാണ് ഇരുവരും ഒല കാബില്‍ ഗുഡ്ഗാവിലേക്ക് തിരിച്ചത്. റിങ് റോഡ് ടണലില്‍ കയറിയപ്പോള്‍ മുതല്‍ രണ്ടുബൈക്കിലായി നാലുപേര്‍ പിന്തുടര്‍ന്നിരുന്നു. തുരങ്കത്തിലെ വളവില്‍വെച്ച് ബൈക്കുകള്‍ വട്ടംനിര്‍ത്തിയാണ് കാര്‍ തടഞ്ഞത്.

ബൈക്കിന്റെ പിന്നിലുണ്ടായിരുന്നവര്‍ ഇറങ്ങി ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നേരെ തോക്കുചൂണ്ടി. ഓരാള്‍ ഡ്രൈവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റൊരാള്‍ കാറിന്റെ പിറകിലെ സീറ്റില്‍നിന്ന് പണം അപഹരിക്കുകയായിരുന്നു.

തുടര്‍ന്ന് നാലുപേരും ബൈക്കില്‍ മുന്നോട്ട് പോയി. ന്യൂഡല്‍ഹിയെ സരായ് കാലേ ഖാനുമായും നോയിഡയുമായും ബന്ധിപ്പിക്കുന്ന തുരങ്കമാണിത്. നോയിഡയിലേക്ക് പോകുന്ന ഭാഗത്തേക്കാണ് പണം കവര്‍ന്നവര്‍ ബൈക്ക് ഓടിച്ചുപോയത്.

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക