നാലുദിവസം മുന്‍പ് ഭാസ്‌കര്‍ റാവുവുമായുള്ള വാക്കുതര്‍ക്കത്തിനിടെയുണ്ടായ കയ്യേറ്റത്തില്‍ മരിച്ചതായാണ് പ്രാഥമികവിവരം
ഉമ്മുല്‍ഖുവൈന്‍: ഉമ്മുൽഖുവൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ മരക്കുളം അടുത്തല സ്വദേശി മരുത്തിക്കാട് കിഴക്കുംകര വീട്ടില്‍ അജികുമാറി (47) നെയാണ് പുതിയ വ്യവസായ മേഖലയിലെ താമസിക്കുന്ന മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആന്ധ്ര സ്വദേശി ഭാസ്‌കര്‍ റാവു (37)വിനെ പൊലീസ് പിടികൂടിയെന്നാണ് വിവരം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാലുദിവസം മുന്‍പ് ഭാസ്‌കര്‍ റാവുവുമായുള്ള വാക്കുതര്‍ക്കത്തിനിടെയുണ്ടായ കയ്യേറ്റത്തില്‍ മരിച്ചതായാണ് പ്രാഥമികവിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഉമ്മുല്‍ഖുവൈനില്‍ ഒരേകമ്പനിയില്‍ ജോലിചെയ്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. അജികുമാര്‍ പൈപ്പ് ഫാബ്രിക്കേറ്റര്‍ തസ്തികയിലും പ്രതിയെന്ന് കരുതപ്പെടുന്ന ഭാസ്‌കര്‍ റാവു വെല്‍ഡറും ആണ്. സന്ദര്‍ശക വീസയിലെത്തി അടുത്തിടെയാണ് ഭാസ്‌കര്‍ റാവു കമ്പനിയില്‍ ജോലിക്കുകയറിയതെന്ന് മാനേജര്‍ തമിഴ്നാട് സ്വദേശി ഷെരീഫ് പറഞ്ഞു. നിയമ നടപടികള്‍ പൂർത്തിയായാൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
19 വര്‍ഷമായി അജികുമാര്‍ പ്രവാസിയാണ്. നാലുവര്‍ഷം ബഹ്റൈനില്‍ ആയിരുന്നു. ഉമ്മുല്‍ഖുവൈനിലെ കമ്പനിമാറി അബുദാബിയിലെ ആദ്യംജോലിചെയ്ത കമ്പനിയിലേയ്ക്ക് മാറാനുള്ള തയ്യാറെടുപ്പിനെയാണ് കൊല നടന്നതെന്ന് സഹപ്രവര്‍ത്തകർ പറഞ്ഞു. പരേതരായ കുഞ്ഞാപ്പിയുടെയും എല്‍സിയുടെയും മകനാണ്. ഭാര്യ: ശ്രീദേവി, മക്കള്‍: നദാലിയ (പ്ലസ് വണ്‍ വിദ്യാര്‍ഥിനി), നികിത (ഗ്രേഡ് നാല്). ജയകുമാര്‍ (കുവൈത്ത്), ഷീല, അനില്‍കുമാര്‍, ഷീബ എന്നിവര്‍ സഹോദരങ്ങളാണ്.
ഗൃഹപ്രവേശത്തിന് പോകാനിരിക്കെയാണ് ദാരുണ അന്ത്യം. നിര്‍മാണം പൂര്‍ത്തിയായി വീടിന്റെ ഗൃഹപ്രവേശം ഓണത്തിന് നടത്താന്‍ തീരുമാനിച്ചതായിരുന്നു അജികുമാര്‍. ഗൃഹപ്രവേശത്തിന് നാട്ടിലെത്തുന്ന സന്തോഷം ഭാര്യ ശ്രീദേവിയോട് മരണത്തിന് തലേന്നുപോലും വിളിച്ചറിയിച്ചതാണെന്ന് സഹോദരന്‍ ജയകുമാര്‍ പറഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹോദരങ്ങളോടും പറഞ്ഞിരുന്നു. നല്ലൊരു വായനക്കാരനും കവിയുമായിരുന്നു. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കവിത എഴുതാറുണ്ട്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക