അന്താരാഷ്‌ട്ര തീർഥാടകരുടെ ഹജ്ജ് ചിലവ് 39 ശതമാനം കുറഞ്ഞു; തൗഫീഖ് അൽ റബിഅ

0
1243

റിയാദ്: അന്താരാഷ്‌ട്ര തീർഥാടകരുടെ ഹജ് ചെലവ് 39 ശതമാനം കുറച്ചതായി സൗദി ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ അറിയിച്ചു.

ഈ വർഷത്തെ ഹജ് സീസണിൽ മൊത്തം 37 സർക്കാർ ഏജൻസികൾ തീർഥാടകർക്ക് സേവനങ്ങൾ നൽകുമെന്ന്
ഹജ് തയ്യാറെടുപ്പുകൾ വിശദീരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തീർഥാടകരുടെ എണ്ണം കോവിഡ് പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരിയെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമുമ്പ് ഏകദേശം 26 ലക്ഷം പേരാണ് ഓരോ വർഷവും ഹജ് നിർവഹിച്ചിരുന്നത്. 

ബുധനാഴ്ചവരെ മദീനയിലെത്തിയത് 8,13,658 തീർഥാടകർ. ബുധനാഴ്ച മാത്രമായി 16,785 പേരെത്തി. അവരിൽ 13,940 പേർ 76 വിമാനങ്ങളിലായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. സൗദി വാർത്താ ഏജൻസിയുടെ റിപ്പോർട്ടുപ്രകാരം തീർഥാടകരിൽ 6,80,616 പേർ മദീനയിൽനിന്ന് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തിരക്ക് വർധിക്കുന്നതിനനുസരിച്ച് മദീനയിലെ അധികാരികൾ പരമാവധി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.