സാമൂഹിക പ്രവർത്തകർ തുണയായി; 14 മാസം ആശുപത്രിയിൽ കഴിഞ്ഞ ഇന്ത്യക്കാരൻ നാടണഞ്ഞു

0
836

റിയാദ്: സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം പക്ഷാഘാതം ബാധിച്ച് 14 മാസം റിയാദിൽ ആശുപത്രിയിൽ കഴിഞ്ഞ തമിഴ്‌നാട്ടുകാരനെ സാമൂഹിക നാട്ടിലെത്തിച്ചു. മുഹമ്മദ് ബദറുദ്ദീനെയാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പിന്റെ നേതൃത്വത്തിൽ റിയാദിൽനിന്ന് മുംബൈ, ചെന്നൈ വഴി നാട്ടിലെത്തിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പത്തുമാസം റിയാദിലെ ശുമൈസി ആശുപത്രിയിലും നാലു മാസം റിയാദിൽ നിന്ന് 525 കിലോമീറ്റർ അകലെയുള്ള അൽ സുലൈയിൽ ജനറൽ ആശുപത്രിയിലും കഴിഞ്ഞു.

2022 ഫെബ്രുവരിയിലാണ് ബദറുദ്ദീന് പക്ഷാഘാതം പിടിപെട്ടത്. 14 മാസമായി ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തെ കുറിച്ച് തമിഴ് സാമൂഹികപ്രവർത്തകരായ സാദിഖ്, ഹസൻ എന്നിവരാണ് മഹ്ബൂബിനെ അറിയിച്ചത്. തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ പൂർത്തിയാക്കി. സ്ട്രച്ചറിൽ കൊണ്ടുപോകാനുള്ള ടിക്കറ്റ് നിരക്കായ ഏകദേശം 15,000 റിയാൽ ഇന്ത്യൻ എംബസി നൽകി. ഇതനുസരിച്ച് ഈ മാസം 12 ന് നാട്ടിലേക്ക് കൊണ്ടുപേകേണ്ടതായിരുന്നു. എയർപോർട്ടിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് കേടാവുകയും റിപ്പയർ ചെയ്ത ശേഷം രോഗിയുമായി എയർപോർട്ടിലേക്ക് പോകുന്നതിന് പകരം െ്രെഡവർ ആശുപത്രിയിലേക്ക് തന്നെ മടക്കിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ആശുപത്രിയുമായി മഹ്ബൂബ് ബന്ധപ്പെട്ടപ്പോൾ ടിക്കറ്റ് ശരിയായാൽ ഞങ്ങളുടെ ചെലവിൽ എയർപോർട്ടിലെത്തിക്കാമെന്ന് അഡ്മിനിസ്‌ട്രേറ്റർ വാക്കു നൽകി.

ടിക്കറ്റ് ശരിയായപ്പോൾ അറിയിച്ചെങ്കിലും ആംബുലൻസ് വിട്ടുനൽകിയില്ല. തുടർന്ന് അൽസുലൈൽ കെ.എം.സി.സി നേതാക്കൾ ഇടപെട്ട് സ്വകാര്യ ക്ലിനിക്കിന്റെ ആംബുലൻസ് സജ്ജമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ ഇദ്ദേഹത്തെ സ്വീകരിച്ച ബന്ധുക്കൾ നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

റിയാദ് ഇന്ത്യൻ എംബസി ഓഫീസർ ശറഫുദ്ദീൻ, റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ സുലൈൽ കെ.എം.സി.സി നേതാക്കളായ ശരീഫ്, അഷ്‌റഫ്, വാദി ദവാസിർ കെ.എം.സി.സി നേതാക്കളായ സത്താർ, ശറഫുദ്ദീൻ, എയർ ഇന്ത്യ ഓഫീസ് സ്റ്റാഫ് ഹാമിദ് എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക