ആദ്യത്തെ “സഊദി” ഇലക്ട്രിക് കാർ ബ്രാൻഡായ “സീർ” കമ്പനിക്ക് ലൈസൻസ് ലഭ്യമായി

0
1754

റിയാദ്: സഊദിയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനുള്ള ആദ്യ സഊദി ബ്രാൻഡായ “സീർ” കമ്പനിക്ക് ലൈസൻസ് ലഭ്യമായി. വ്യവസായ, ധാതു വിഭവ മന്ത്രാലയമാണ് സീർ കമ്പനിക്ക് വ്യവസായ ലൈസൻസ് നൽകിയത് വെളിപ്പെടുത്തിയത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഫോക്‌സ്‌കോണിന്റെയും സംയുക്ത സംരംഭമായ “സീർ” കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ നവംബറിൽ കമ്പനി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിലും മിഡിൽ ഈസ്റ്റ് മേഖലയിലും നൂതന സാങ്കേതിക വിദ്യകളുള്ള സെഡാനുകളും എസ്‌യുവികളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന രാജ്യത്തെ ഇലക്ട്രിക് കാർ വ്യവസായത്തിനുള്ള ആദ്യത്തെ സഊദി ബ്രാൻഡാണ് “സർ” കമ്പനി. വാഹനം വിപണിയിൽ ഇറങ്ങുന്നതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ “സീർ” നൽകുന്ന സംഭാവന 2034-ഓടെ 30 ബില്യൺ സഊദി റിയാലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ഇൻഡസ്ട്രിയൽ വാലിയിൽ ഒരു മില്യൺ ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ലൈസൻസും കമ്പനിക്ക് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. വ്യവസായത്തിനുള്ള സഊദി ദേശീയ തന്ത്രത്തിൽ ലക്ഷ്യമിടുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് വാഹന വ്യവസായമെന്നും ഈ മേഖലയുടെ വലുപ്പം കണക്കിലെടുക്കുമ്പോൾ ആകർഷകമായ പ്രാദേശിക അവസരത്തെ പ്രതിനിധീകരിക്കുന്നുവെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ ചെറുവാഹന വിപണിയുടെ വളർച്ച ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ജറഹ് അൽ-ജറാഹ് പറഞ്ഞു.

ഓട്ടോമോട്ടീവ് വ്യവസായം സഊദി ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കും പ്രാദേശിക വ്യവസായത്തിനും ഒന്നിലധികം നേട്ടങ്ങൾ നൽകുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ മേഖലയുടെ വികസനം ഗുണപരമായ സൃഷ്ടിക്കുന്നതിനൊപ്പം അറിവിന്റെ കൈമാറ്റത്തിനും വ്യവസായത്തിന്റെ പ്രാദേശികവൽക്കരണത്തിനും രാജ്യത്തെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും ഇടയാക്കും.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക