മക്ക: സല്‍മാന്‍ രാജാവിന്റെ ആതിഥ്യം സ്വീകരിച്ചുകൊണ്ടുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 332 അംഗ ആദ്യ ഹജജ് തീര്‍ഥാടക സംഘം മക്കയിലെത്തി.
ജനറല്‍ സെക്രട്ടേറിയറ്റ്, വിദേശത്തുള്ള എംബസിയുമായും മതപരമായ അറ്റാഷെയുമായും ഏകോപിപ്പിച്ചാണ് അതിഥികളെ തെരഞ്ഞെടുക്കുവാനും വിസ സ്റ്റാമ്പ് ചെയ്യുവാനുമുള്ള രാജകീയ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും നേരത്തെ പൂര്‍യാക്കിയത്.
വിസകള്‍ നല്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും അതിഥകള്‍ നല്കുന്ന സേവനങ്ങളുടെ പുരോഗതി ഉറപ്പുനല്കുന്നതിനും ബന്ധപ്പെട്ട വിഭാഗം എല്ലാ ഒരുക്കങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിഥികള്‍ അവരുടെ രാജ്യത്തുനിന്നും പുറപ്പെടുന്നത് മുതല്‍ ഹജജ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തിരികെ പോകുന്നതുവരെയുള്ള എല്ലാ സേവനങ്ങളും മന്ത്രാലയത്തിന്റെ ചുമതലയിലായിരിക്കും.