ഹജ്ജിനിടെ പണമായും അല്ലാതെയും സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്ക്‌

0
963

മക്ക: ഹജ്ജിനിടെ പണമായും അല്ലാതെയും സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്കുള്ളതായി പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഏതൊരു സംഘടനക്കും ഏജൻസിക്കും സ്ഥാപനത്തിനും വേണ്ടി ഏതൊരു മാർഗത്തിലും സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്കുണ്ട്.

അന്യായമായി മറ്റുള്ളവരുടെ പണം കൈക്കലാക്കാൻ വേണ്ടി സംഭാവനകൾ ശേഖരിക്കുന്നത് അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യമായാണ് കണക്കാക്കപ്പെടുക.
ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലൈസൻസ് നേടാതെ സംഭാവന ശേഖരണത്തെ കുറിച്ച് പരസ്യം ചെയ്യുന്നതിനും സംഭാവനകൾ നൽകാൻ ആഹ്വാനം ചെയ്യുന്നതിനും വിലക്കുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.