പെരുന്നാളിന് കൂടുതൽ അറവുമാടുകളെ എത്തിച്ച് എല്ലാ മുന്നൊരുക്കവും പൂർത്തിയാക്കി

0
1161

ദുബായ്: പെരുന്നാളിന് കൂടുതൽ അറവുമാടുകളെ എത്തിച്ച് എല്ലാ മുന്നൊരുക്കവും പൂർത്തിയാക്കി മുനിസിപ്പാലിറ്റിയുടെ അറവുശാലകൾ. 4 അറവുശാലകളിൽ നിന്നായി മണിക്കൂറിൽ 900 ആടുമാടുകളെ അറക്കും. ഖിസൈസിൽ 282, ക്വിക്ക് ഈദ് അബാറ്റർ ഖിസൈസിൽ 300, അൽഖൂസിൽ 125, ലിസെയ്‌ലിയിൽ 105, ഹത്തയിൽ 82 എന്നിങ്ങനെയാണ് ഒരു മണിക്കൂറിൽ കശാപ്പ് ചെയ്യുന്ന ആടുമാടുകളുടെ എണ്ണം.

ഇതിനായി രാജ്യാന്തര നിലവാരമുള്ള അറവ് ഉപകരങ്ങൾ സ്ഥാപിച്ചതായി മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ആക്ടിങ് ഡയറക്ടർ അദേൽ അൽ കറാനി പറഞ്ഞു. ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിൽ സുരക്ഷിതമായാണ് മൃഗങ്ങളെ അറക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻ കരുതലും മുനിസിപ്പാലിറ്റി സ്വീകരിച്ചു. നിലവിലുള്ള 8 സ്മാർട് ആപ്പുകൾ വഴി ഇറച്ചി ഓർഡർ നൽകാം. ആവശ്യപ്പെട്ട അളവിൽ വൃത്തിയുള്ള ഇറച്ചി വീടുകളിൽ എത്തിക്കും.