ഫ്ളൈ നാസ് 30 വിമാനങ്ങൾ വാങ്ങുന്നു; കരാരിൽ ഒപ്പിട്ടു

0
970

ജിദ്ദ: സഊദിയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് 30 വിമാനങ്ങൾ വാങ്ങുന്നു. എയർബസ് കമ്പനിയിൽ നിന്ന് എ320നിയോ ഇനത്തിൽ പെട്ട വിമാനങ്ങളാകും വാങ്ങുക. നാസ് പാരീസ് എയർ ഷോക്കിടെ ഇതു സംബന്ധിച്ച കരാർ ഒപ്പുവെച്ചു. 1,400 കോടിയിലേറെ റിയാലിന്റെ ഇടപാടാണിത്.

ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്ലിജ്, ഫ്ളൈ നാസ് ചെയർമാൻ ആയിദ് അൽജുഅയ്ദ്, ഫ്ളൈ നാസ് സി.ഇ.ഒയും എം.ഡിയുമായ ബന്ദർ അൽമുഹന്ന, എയർബസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ക്രിസ്റ്റ്യൻ ഷരീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫ്ളൈ നാസിന് കീഴിൽ ആകെ 49 വിമാനങ്ങളാണുള്ളത്. ഇതിൽ മൂന്നിൽ രണ്ടും എയർബസ് എ320നിയോ ഇനത്തിൽ പെട്ടവയാണ്. എയർബസ് എ320സിയോ ഇനത്തിൽ പെട്ട 13 വിമാനങ്ങളും വീതി കൂടിയ എയർബസ് എ330 ഇനത്തിൽ പെട്ട നാലു വിമാനങ്ങളും ഫ്ളൈ നാസ് സർവീസിന് ഉപയോഗിക്കുന്നു.