ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന അൽസഫ ഏരിയ കെഎംസിസി വൈസ് പ്രസിഡണ്ടുമാരായ നിഷാദ് പാണക്കാടിനും ഉമ്മർ പുലിക്കതൊടിക്കും ഏരിയ കെഎംസിസി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. അർബഹീൻ ഉള്ള ജ്യൂസ്കോ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് ലത്തീഫ് കണ്ണമംഗലം അധ്യക്ഷതയും മുഖ്യപ്രഭാഷണവും നടത്തി.
25 വർഷമായി അബ്ദുല്ലത്തീഫ് ജമീൽ കമ്പനിയിൽ ക്രെഡിറ്റ് കൺട്രോളർ ആയി ജോലി ചെയ്തു വരികയായിരുന്നു ഉമ്മർ പുളിക്കത്തൊടി. പരിപാടി ജിദ്ദ സെൻട്രൽ കമ്മിറ്റി കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു
ചെയർമാൻ നസീർ, ഹക്കീം, സെക്രട്ടറി ഇസ്ഹാഖ് പുന്തോലി, ഫൈറൂസ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഇരുവർക്കുമുള്ള മോമെന്റോയും ഗിഫ്റ്റും നേതാക്കൾ കൈമാറി. വിടപറയൽ പ്രസംഗത്തിൽ നിഷാദും ഉമ്മറും കെഎംസിസി എന്ന ഹരിതവർണ്ണ പ്രസ്ഥാനത്തെ കുറിച്ചും ഏരിയ പ്രവർത്തനത്തെക്കുറിച്ചും പ്രവാസ ജീവിതത്തിലുള്ള അനുഭവങ്ങളെക്കുറിച്ചും ജീവിതത്തിൽ പഠിച്ച പാഠങ്ങളെക്കുറിച്ചും സദാസിനോട് സംവദിച്ചു.
ഏരിയ പ്രഖ്യാപിച്ച ഹജ്ജ് സേവനത്തിനുള്ള വീൽചെയറിന്റെ ഫണ്ട് കൈമാറ്റവും, സി എച്ച് സെന്റർ, റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെന്റർ എന്നിവക്കുള്ള ഫണ്ട് കളക്ഷൻ സെൻട്രൽ കമ്മിറ്റി നേതാക്കൾക്ക് കൈമാറി. ഏരിയ ജനറൽ സെക്രട്ടറി സമീർ കോടിതൊടിക സ്വാഗതവും ട്രഷറർ ഷംസു കുറ്റിപ്പുറം നന്ദിയും പറഞ്ഞു.




