ജിദ്ദ: രിസാല സ്റ്റഡി സർക്കിളിന് കീഴിൽ ഹാജിമാർക് വേണ്ട സേവന പ്രവർത്തനങ്ങൾ നടത്തുന്ന ജിദ്ദയിലെ വളണ്ടിയർമാർക്കുള്ള രണ്ടാംഘട്ട പരിശീലനം ജിദ്ദയിലെ ഷറഫിയയിൽ നടന്നു. ഐ സി ഫ് മക്ക വെൽഫെയർ പ്രസിഡന്റ് ഹനീഫ് അമാനി മക്ക ഉദ്ഘാടനം നടത്തി.
സമർപ്പണവും ക്ഷമയും സന്നദ്ധതയും സേവനരംഗത്ത് മുഖമുദ്രയാക്കണമെന്ന്
അദ്ദേഹം പറഞ്ഞു. ഐ സി എഫ് ജിദ്ദ ദഅവ പ്രസിഡന്റ് മുഹ്സിൻ സഖാഫി പരിശീലനത്തിന് നേതൃത്വം നൽകി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രിസാല സ്റ്റഡി സിർക്കിളിന് കീഴിൽ രണ്ടായിരത്തിലധികം വളന്റിയർമാരാണ് സേവന
രംഗത്ത് ഉണ്ടാവുക. ഇതിൽ ജിദ്ദയിൽ നിന്നും 700 വളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും മിന കേന്ദ്രീകരിച്ചു നടക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേണ്ട പരിശീലനവും മിനയിലെ പ്രധാന റോഡുകളും മറ്റും വിശദീകരിക്കുന്ന മാപ് പഠനവും
നടന്നു. റാഷിദ് മാട്ടൂൽ മാപ് വിശദീകരണം നടത്തി.
ജിദ്ദ സിറ്റി ചെയർമാൻ ജാബിർ നഈമി അധ്യക്ഷനായിരുന്നു. ബഷീർ നൂറാനി, ഖലീൽ
റഹ്മാൻ കൊളപ്പുറം, സദഖത്തുള്ള, ഇർഷാദ് കടമ്പോട് ആർ. എസ്. സി സഊദി
വെസ്റ്റ് നേതാക്കൾ എന്നിവർ സംമ്പന്ധിച്ചു. അസ്ഹർ കാഞങ്ങാട് സ്വാഗതവും
ഷമീർ കുന്നത്ത് നന്ദിയും പറഞ്ഞു. ഹാജിമാർക്ക് വേണ്ട സേവന പ്രവർത്തനങ്ങൾ ജിദ്ദ എയർപോർട്ടിലും ആർ.എസ്.സി
ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങൾ ഇപ്പോൾ നടത്തുന്നുണ്ട്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




