മലയാളം പ്രസ് വാർത്ത തുണയായി, സോഷ്യൽ മീഡിയ കൈകോർത്തു; വിമാനത്തിൽ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയുടെ പാസ്സ്പോർട്ട് കണ്ടെത്തി

0
4668

റിയാദ്: റിയാദിൽ ഇറങ്ങിയതിനിടെ വിമാനത്തിൽ നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശിയുടെ പാസ്സ്പോർട്ട് കണ്ടെത്തി. കരിപ്പൂരിൽ നിന്നെത്തിയ മുഹമ്മദ് ചാലിൽ എന്ന യുവാവിന്റെ പാസ്സ്പോർട്ട് ആണ് ഒടുവിൽ മണിക്കൂറുകൾ നീണ്ട അന്വേഷങ്ങൾക്കൊടുവിൽ കണ്ടെത്തിയത്. ഇതേ വിമാനത്തിൽ സഞ്ചരിച്ച മറ്റൊരു മലയാളിയുടെ കൈവശം ഉള്ളതായി വിവരം ലഭിച്ചു. ജിസാനിൽ എത്തിയ മലയാളിയുടെ കൈവശമുള്ള പാസ്സ്പോർട്ട് റിയാഡിലേക്ക് എത്തിക്കാനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകർ കൈകൊണ്ടിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിൽ വെച്ച് പാസ്സ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് സഊദിയിൽ ഇറങ്ങാൻ കഴിയാതെ യുവാവ് എയർപോർട്ടിൽ കുടുങ്ങികിടക്കുന്ന വാർത്ത മലയാളം പ്രസ്സ് ആണ് ഇന്നലെ വൈകീട്ട് ആറരയോടെ ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയകളിലും മറ്റുമായി വാർത്ത ഷെയർ ചെയ്യപ്പെടുകയും പ്രവാസികൾ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെയാണ് രാത്രിയോടെ പാസ്സ്പോർട്ട് മറ്റൊരാളുടെ കൈവശം യാദൃശ്ചികമായി എത്തിപ്പെട്ടതായി കണ്ടെത്തിയത്.

പാസ്സ്പോർട്ട് ജീസാനിലുളള ഒരു സഹോദരൻ്റെ കയ്യിലുണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നു. റിയാദിലേക്കെത്തിക്കാനുള്ള മാർഗ്ഗങ്ങൾ തേടുന്നു. ജീസാനിൽ നിന്ന് റിയാദിലേക്ക് വരുന്നവരാരെങ്കിലുമുണ്ടെങ്കിൽ സിദ്ദീഖ് തുവ്വൂർ
0508517210, യൂസുഫ് പെരിന്തൽമണ്ണ
0531536593 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സാമൂഹ്യപ്രവർത്തകൻ സിദ്ധീഖ് തുവ്വൂർ അറിയിച്ചു.

ഇന്നലെ രാവിലെ 11:45 നുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് കോഴിക്കോട് നിന്ന് മുഹമ്മദ് ചാലിൽ റിയാദിൽ എത്തിയത്. വിമാനത്തിലെ A27 എന്ന സീറ്റിലായിരുന്നു മുഹമ്മദ്‌ യാത്ര ചെയ്തിരുന്നത്. വിമാനത്തിൽ വെച്ചാണ് പാസ്സ്പോർട്ട് നഷ്ടപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. പാസ്സ്പോർട്ട് കൈവശം ഇല്ലാത്തതിനെ തുടർന്ന് ഇദ്ദേഹത്തിന് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. സ്പോൺസർ എത്തിയിട്ടും പാസ്സ്പോർട്ട് ഇല്ലാത്തതിനാൽ പുറത്തിങ്ങാൻ സാധിച്ചിട്ടില്ല.

ഇദ്ദേഹം ഇപ്പോഴും റിയാദ് എയർപോർട്ട് എമിഗ്രേഷനിൽ തന്നെയാണുള്ളത്. പാസ്പോർട്ട് ബാഗിൽ വെച്ചതായി ഓർക്കുന്നു എന്നാണ് ഇദ്ദേഹം എന്നാണറിയിച്ചത്. ഈ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ തങ്ങളുടെ ബാഗുകൾ പരിശോധിച്ച് പാസ്സ്പോർട്ട് ലഭിച്ചാൽ താഴെ കാണുന്ന നമ്പറിൽബന്ധപ്പെടണമെന്ന അഭ്യർത്ഥനയോടെയായിരുന്നു സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തത്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക