ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെ അപകടം; റിയാദില്‍ മലയാളിക്ക് ദാരുണാന്ത്യം

0
2104

റിയാദ്: സഊദിയിൽ ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ് ജോര്‍ജ് എന്ന ഇബ്രാഹീം ഫിലിപ്പ് (55) ആണ് ദാരുണമായി മരിച്ചത്. ഓയില്‍ ടാങ്കിന്റെ ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി വെല്‍ഡ് ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിനടുത്ത മുസാഹ്മിയയില്‍ വ്യാഴാഴ്ചയാണ് സംഭവം. യമാമ കമ്പനിയിലെ ഗാരേജിലെ വെല്‍ഡറായിരുന്നു ഇദ്ദേഹം. അറാംകോയില്‍ നിന്ന് ക്രൂഡ്ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ചതായിരുന്നു.

വെല്‍ഡ് ചെയ്യാന്‍ കട്ട് ചെയ്യുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയും ഇദ്ദേഹം തെറിച്ചുപോകുകയുമായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ബില്‍ഡിംഗിന്റെ മുകളിലേക്ക് തെറിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം പോലീസെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം മുസാഹ്മിയ ആശുപത്രിയിലാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക