കോട്ടയം: കുരുമുളക് സ്പ്രേ ഉപയോഗിച്ച് മൊബൈല്‍ വില്പന കേന്ദ്രത്തിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കുരുമുളക് സ്പ്രേ ആക്രമണത്തിൽ കലാശിച്ചത്.
മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് പാറശ്ശേരി വീട്ടിൽ ജിനോ ജോസഫ്, മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു സാജു, മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് തട്ടുങ്കൽചിറ വീട്ടിൽ രാഹുൽ ഷൈജു എന്നിവരാണ് അറസ്റ്റിലായത്. 19 -നും 21 വയസിനും ഇടയിലാണ് മൂവരുടെയും പ്രായം. ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി രാത്രി എട്ട് മണിയോടെ കോഴിച്ചന്ത ഭാഗത്തുള്ള മൊബൈൽ കടയിൽ എത്തി.




